
ദുബായ്: ഐപിഎല്ലില് ഇന്നലെ സണ് റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന് റോയല്സും തമ്മില് നടന്ന മത്സരം കാണികളെ ആവേശ കൊടുമുടിയില് എത്തിച്ചിരുന്നു. ഒരു പന്ത് ശേഷിക്കെയായിരുന്നു രാജസ്ഥാന്റെ ജയം. തോല്വി മുന്നില് കണ്ട രാജസ്ഥാനെ ആറാം വിക്കറ്റ് കൂട്ടുകെട്ടില് റിയാന് പരാഗ് - രാഹുല് തെവാട്ടിയ സഖ്യും ആണ് വിജയത്തില് എത്തിച്ചത്.
മത്സരം ആവേശത്തില് ആയതോടെ രാജസ്ഥാന് താരം രാഹുല് തെവാട്ടിയയും ഹൈദരാബാദ് താരം ഖലീല് അഹമ്മദും ഒന്ന് ഉരസി. മത്സരം അവസാനിച്ച ശേഷവും മൈതാനത്ത് വാക്പോരുകള് നടന്നു. ഒടുവില് ഹൈദരാബാദ് നായകന് ഡേവിഡഡ് വാര്ണര് പ്രശ്നത്തില് ഇടപെടുകയും ഇരുവരെയും ശാന്തരാക്കുകയും ചെയ്തു.
അവസാന ഒവറില് എട്ട് റണ്സ് ആയിരുന്നു രാജസ്ഥാന് ജയിക്കാന് വേണ്ടിയിരുന്നത്. ഇതിനിടെയാണ് തെവാട്ടിയയും ഖലീലും തമ്മില് ഉടക്കുണ്ടായത്. നോണ് സ്ട്രൈക്കേഴ്സ് എന്ഡില് വെച്ച് ഇരുവരും ചെറുതായി വാക്കേറ്റമിണ്ടായി. ഇരുവരും സംസാരിച്ച കാര്യം എന്താണെന്നുള്ള കാര്യത്തെ കുറിച്ച് വ്യക്തമല്ല. ഒടുവില് പരാഗ് സിക്സര് പറത്തി രാജസ്ഥാനെ വിജയത്തില് എത്തിച്ച് നൃത്തം ചെയ്തപ്പോഴും തെവാട്ടിയയും ഖലീലും തമ്മിലുള്ള തര്ക്കം തുടര്ന്നു. ഒടുവില് പ്രശ്ന പരിഹാരത്തിനായി ഡേവിഡ് വാര്ണര് ഇടപെട്ടു.







Comments