
അസമില് നിന്നുള്ള ക്രിക്കറ്റ് താരമാണ് 18 കാരനായ റിയാന് പരാഗ്.ഇന്ത്യന് പ്രീമിയര് ലീഗില് രാജസ്ഥാന് റോയല്സിന്റെ താരമാണ്. പരാഗ് ഇപ്പോള് വൈറലാകുന്നത് ഒരു ബിഹു ഡാന്സ് ക്രാഷ് കോഴ്സ് വീഡിയോയിലുടെയാണ്. രാജസ്ഥാന് റോയല്സും സണ്ശെറസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരത്തില് പരാഗിന്റെ തകര്പ്പന് സിക്സും ബിഹു സ്റ്റെപ്പുകളും ആരാധകര് ഏറ്റെടുത്തിരുന്നു. പിന്നാലെയാണ് ബിഹു ഡാന്സ് ക്ലാസ് തന്നെ താരം സഹതാരത്തിനു വേണ്ടി എടുത്തിരിക്കുന്നത്.

മത്സരത്തില് രാജസ്ഥാന് അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു.ഹൈദരാബാദ് ഉയര്ത്തിയ 159 റണ്സ് ലക്ഷ്യം രാജസ്ഥാന് അഞ്ച് വിക്കറ്റ് നഷ്ടത്തില് മറികടക്കുകയായിരുന്നു.ആദ്യം തന്നെ നിര്ണായക വിക്കറ്റുകള് വീണ രാജസ്ഥാന്ൗ പരാഗും രാഹുല് തെവാത്തിയായുമാണ് 85 റണ്സിന്റെ നിര്ണായക കൂട്ടുകെട്ടുയര്ത്തിയത തുണയായത്. 12-ാം ഓവറിലാണ് ഇരുവരും ഒന്നിച്ചത്.
മത്സരത്തിനിടെ പരാഗ് ആസാമിലെ പരമ്പരാഗത നൃത്തരൂപമായ ബിഹുവിന്റെ ചുവടുകള് വെച്ചിരുന്നു. മത്സരത്തിനു പിന്നാലെയാണ് അസാമീസ് ഡാന്സിന്റെ സ്റ്റെപുകള് തെവാത്തിയായ്ക്ക് പരാഗ് പഠിപ്പിച്ചുകൊടുത്തത്. ഈ വീഡിയോ ആണ് വൈറലാകുന്നത്.







Comments