ന്യൂഡല്‍ഹി: നടിയും കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ ഖുശ്ബു സുന്ദര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഇന്ന് രാവിലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച ഉച്ചയോടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി സി.ടി രവിയില്‍ നിന്ന് ബി.ജെ.പി അംഗത്വം സ്വീകരിച്ചു.
രാജ്യത്തിന് മുന്നോട്ട് പോകാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വം ആവശ്യമാണെന്ന് ബി.ജെ.പിയില്‍ ചേര്‍ന്ന ശേഷം ഖുശ്ബു പറഞ്ഞു. രാജ്യത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ മോഡി വേണം. 128 കോടി ജനങ്ങള്‍ മോഡിയില്‍ വിശ്വസിക്കുന്നു. അവര്‍ ശരിയായ തീരുമാനമാണ് എടുത്തിരിക്കുന്നതെന്ന് താന്‍ കരുതുന്നുവെന്നും ഖുശ്ബു പറഞ്ഞു.
ജനങ്ങളുമായി ബന്ധമില്ലാത്തവരും അടിസ്ഥാനപരമായ കാര്യങ്ങള്‍ അറിയാത്തവരുമാണ് കോണ്‍ഗ്രസിന്‍െ്റ നേതൃത്വത്തില്‍ ഉള്ളതെന്ന് ഖുശ്ബു ആരോപിച്ചു. തന്നെപ്പോലെ പാര്‍ട്ടിക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരെ തഴയുകയാണെന്നും ഖുശ്ബു ആരോപിച്ചു. 2014ലാണ് ഖുശ്ബു കോണ്‍ഗ്രസിലെത്തിയത്. അതിന് മുമ്പ് അവര്‍ ഡി.എം.കെയിലായിരുന്നു.






