കൊച്ചി : തീയേറ്ററുകൾ തുറക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് ചലചിത്ര സംഘടനകൾ. കെഎസ്എഫ്ഡിസിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് സംഘടനകൾ എതിർപ്പറിയിച്ചത്. ഫിലിം ചേമ്പർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, തിയേറ്റർ ഉടമകൾ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്.
വിനോദ നികുതി, കെട്ടിട നികുതി എന്നിവ നിർത്തലാക്കുന്നതിൽ അനുകൂല നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് വിയോജിപ്പ് അറിയിച്ചത്. തീയ്യറ്ററുകൾ തുറക്കുകയാണെങ്കിൽ സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്നും ഇവർ ചർച്ചയിൽ ആവശ്യപ്പെട്ടു.

Comments