കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായുള്ള മത്സരത്തിനിടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ റണ്‍ നേടാന്‍ ബുദ്ധിമുട്ടി നിന്നപ്പോഴാണ് ആര്‍സിബിയുടെ ബാറ്റിംഗ് നിരയിലെ തുറുപ്പ് ചീട്ടായ എ ബി ഡീവില്യേഴ്സ് ക്രീസില്‍ എത്തുന്നത്. പിന്നീട് അങ്ങോട്ട് കണ്ടത് മിസ്റ്റ് 360നെ തന്നെയായിരുന്നു. 33 പന്തില്‍ 73 റണ്‍സുകളാണ് ദക്ഷിണാഫ്രിക്കയുടെ പ്രായം തളര്‍ത്താത്ത താരം അടിച്ചു കൂട്ടിയത്.
ഡിവില്യേഴ്സ് നിലയുറപ്പിച്ച് കഴിഞ്ഞ് എറിയാന്‍ എത്തിയ ബൗളര്‍മാര്‍ എല്ലാം ആവശ്യത്തിന് എബിഡിയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. 94 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ സ്കോര്‍ ബോര്‍ഡ് നില്‍ക്കുമ്പോഴാണ് ഡിവില്യേഴ്സ് ക്രീസില്‍ എത്തിയത്. ഒടുവില്‍ നിശ്ചിത ഓവറില്‍ എബിഡിയുടെ ഇന്നിംഗ്സിന്റെ മകവില്‍ 194 റണ്‍ ആര്‍സിബി നേടി.
എബിഡിയുടെ ഇന്നിംഗ്സിനിടെ മറ്റൊരു സംഭവമുണ്ടായി. താരം പറത്തിയ ഒരു സ്കിസ് ഷാര്‍ജ സ്റ്റേഡിയത്തിന്റെ പുറത്ത് പോയി. പുറത്ത് പോയി എന്ന് മാത്രമല്ല റോഡിലൂടെ പോയ ഒരു കാറില്‍ കൊള്ളുകയും ചെയ്തു. 16-ാം ഓവറില്‍ ആണ് സംഭവം. കമലേഷ് നാഗര്‍കോട്ടിയാണ് പന്ത് എറിഞ്ഞത്. ആ ഓവറില്‍ രണ്ട് സിക്സാണ് എബിഡി നാഗര്കോട്ടിക്കിട്ട് പറത്തിയത്. ഇതില്‍ ഒരു സിക്സ് പറത്തിയ പന്താണ് സ്റ്റേഡിയത്തിന്റെ പുറത്ത് പോവുകയും കാറില്‍ തട്ടുകയും ചെയ്തത്.മത്സരത്തില്‍ 82 റണ്‍സിന് ആര്‍സിബി കെകെആറിനെ തോല്‍പ്പിക്കുകയും ചെയ്തു.

Comments