
പ്രണത്തിലായാലും ദാമ്പത്യത്തിലായാലും പരസ്പരമുള്ള ബന്ധം വളരെ നന്നായി മുന്നോട്ട് പോകാന്‍ സ്ത്രീയും പുരുഷനും ഒരുപോലെ ശ്രമിയ്ക്കേണ്ടതുണ്ട്. ബന്ധം ദൃഢമായിരിക്കാന്‍ പുരുഷന്മാരെക്കാള് കൂടുതല്‍ ശ്രമിക്കുന്നത് സ്ത്രീകളായിരിക്കും. ചെറിയ കാര്യങ്ങള്‍ മതി പലപ്പോഴും ബന്ധം തകരാന്‍. പ്രണയ ബന്ധങ്ങള്‍ നന്നായി മുന്നോട്ട് കൊണ്ടു പോകണമെങ്കില്‍ പങ്കാളികള്‍ ഇരുവരും നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
നിങ്ങളുടെ ബന്ധത്തില്‍ പങ്കാളി വഞ്ചന കാണിക്കുന്നുണ്ടോയെന്നും നിങ്ങള്‍ക്ക് തന്നെ സ്വയം കണ്ടെത്താന്‍ സാധിക്കും. പങ്കാളി വഞ്ചന കാണിക്കുന്നുവെന്ന് തോന്നിയാല്‍ ആ ബന്ധം മുന്നോട്ട് കൊണ്ടു പോകണമോയെന്ന് നിങ്ങള്‍ക്ക് സ്വയം തീരുമാനിക്കാം. ആദ്യമായാണോ പങ്കാളി നിങ്ങളോട് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് നോക്കാം. മാത്രമല്ല, നിങ്ങളെ വഞ്ചിക്കുന്നുവെങ്കില്‍ പങ്കാളിയ്ക്ക് കുറ്റബോധമുണ്ടോയെന്ന് നിങ്ങള്‍ കണ്ടെത്തണം. കുറ്റബോധമുണ്ടായി നിങ്ങളോട് മാപ്പു പറയാനുള്ള മനസ്സു കാട്ടുന്നുണ്ടോ, വീണ്ടും പരസ്പരമുള്ള ബന്ധം നിലനിര്‍ത്താനുള്ള എന്തെങ്കിലും അവര്‍ ചെയ്യുന്നുണ്ടോയെന്നും സ്വയം നോക്കാം. ഇങ്ങനെയൊക്കെ ചെയ്യാന്‍ പങ്കാളി താല്പര്യപ്പെടുന്നില്ലെങ്കില് ആ ബന്ധം തുടരാതിരിക്കുന്നതാണ് നല്ലത്.
പങ്കാളി നിങ്ങളെ വഞ്ചിച്ചു തുടരുന്ന ബന്ധം ദീര്ഘകാലമായുള്ളതാണെങ്കില് നിങ്ങള്‍ എത്ര ശ്രമിച്ചാലും അയാള്‍ മടങ്ങി വരില്ല. തെറ്റു തിരിച്ചറിഞ്ഞ് മാപ്പു പറയാന്‍ തയാറായില്ലെങ്കില്‍ വേര്‍പിരിയുന്നതാണ് ഉത്തമം. ചതി, വഞ്ചന എന്നിവ പങ്കാളിയുടെ സ്വഭാവമാണെങ്കില്‍ ആ ബന്ധം ഒഴിവാക്കുന്നതാണ് ഏറ്റവും നല്ലത്. സ്വന്തമായി ഒരു തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഒരു വിദഗ്ധനെ കണ്ട് ഉചിതമായ തീരുമാനമെടുക്കാം.






