
ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ഉത്സവ കാലം ആരംഭിച്ചതോടെ വമ്പൻ ഓഫറുകളും ഡിസ്കൗണ്ടുകളും ഒരുക്കിയിരിക്കുന്നു. 1 ലക്ഷം രൂപ വരെയുള്ള ഓഫറുകളാണ് റെനോയുടെ ക്വിഡ് ഹാച്ച്ബാക്ക്, ട്രൈബർ ബജറ്റ് എംപിവി, ഡസ്റ്റർ എസ്യുവി എന്നീ മോഡലുകൾക്ക് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. വമ്പിച്ച ഡിസ്കൗണ്ടിൽ ഈ മാസം മുഴുവൻ റെനോ വാഹനങ്ങൾ സ്വന്തമാക്കാം എന്ന് കമ്പനി വ്യക്തമാക്കുന്നു.
റിപ്പോർട്ട് പ്രകാരം റെനോ ക്വിഡിന് 49,000 രൂപ വരെ ഡിസ്കൗണ്ട് ആണ് ഒക്ടോബറിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ 15,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടായും 15,000 രൂപ എക്സ്ചേഞ്ച് ബോണസായും 9,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടായും നൽകുന്നു. മാത്രമല്ല, തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്ക് 0.8 ലിറ്റർ സ്റ്റാൻഡേർഡ്, ആർഎക്സ്ഇ ട്രിം ലെവലുകൾക്ക് ലോയൽറ്റി ബോണസായി 10,000 രൂപ കിഴിവും ലഭിക്കുമെന്നാണ് സൂചന.
റെനോ ട്രൈബറിന് 39,000 രൂപ വരെ ഡിസ്കൗണ്ട് ആണ് പ്രഖ്യാപിച്ചരിക്കുന്നത്. എക്സ്ചേഞ്ച് ബോണസായി 20,000 രൂപയും ലോയൽറ്റി ആനുകൂല്യങ്ങളും ഡീലർമാരിൽ നിന്ന് 9,000 രൂപയും കോർപ്പറേറ്റ് കിഴിവായി ലഭിക്കുമെന്നാണ് റിപ്പോർട്ട്.
1.5 ലിറ്റർ പെട്രോൾ ഡസ്റ്റർ 25,000 രൂപ വരെ ക്യാഷ് ഡിസ്കൗണ്ടായും 25,000 രൂപ എക്സ്ചേഞ്ച് ആനുകൂല്യമായും 20,000 രൂപ ലോയൽറ്റി ബോണസായും 30,000 രൂപ കോർപ്പറേറ്റ് ഡിസ്കൗണ്ടായും ലഭിക്കുന്നു. പ്രത്യേകമായി 50,000 രൂപ ക്യാഷ് ഡിസ്കൗണ്ടും 20,000 രൂപ ലോയൽറ്റി ബെനിഫിറ്റും ആർഎക്സ്ഇ ട്രിംബെൽ പതിപ്പിന് ലഭിക്കുന്നു. ലോയൽറ്റി ബോണസായി 20,000 രൂപ വരെയും കോർപ്പറേറ്റ് കിഴിവായി 30,000 രൂപ കിഴിവുമാണ് ഡസ്റ്ററിന്റെ ടർബോ-പെട്രോൾ പതിപ്പുകൾക്ക് ലഭിക്കുക






