
ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ അപ്രീലിയ അന്താരാഷ്ട്ര വിപണിയിൽ പുതിയ RS660 പുറത്തിറക്കി . മിഡിൽവെയ്റ്റ് സൂപ്പർസ്പോർട്ടിന്റെ വില ഏകദേശം 9.66 ലക്ഷം രൂപ ആയിരിക്കും. നേരത്തെ ഏപ്രിൽ മാസത്തിൽ അരങ്ങേറ്റം കുറിക്കാൻ തയാറെടുത്തെങ്കിലും കൊവിഡ്-19 പദ്ധതി മാറ്റിവെയ്ക്കുക ആയിരുന്നു.
ഒരു കൺസെപ്റ്റ് പതിപ്പായ് 2018 EICMA മോട്ടോർസൈക്കിൾ ഷോയിൽ ആൻ വാഹനം അരങ്ങേറ്റം കുറിച്ചു. അപ്രീലിയ RS 660 പിന്നീട് 2019 ലെ ഷോയിൽ പ്രൊഡക്ഷൻ പതിപ്പായി എത്തി. 659 സിസി, പാരലൽ-ട്വിൻ എഞ്ചിനാണ് പുതിയ അപ്രീലിയ സ്പോർസ് ബൈക്കിന് കരുത്തേകുന്നത്. ഇത് 10,500 rpm-ൽ 100 bhp പവറും 8,500 rpm-ൽ 67 Nm ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.
റിപ്പോർട്ട് പ്രകാരം ഭാവി മോഡലുകളായ ട്യൂണോ 660, ടുവാരെഗ് 660, ട്രാക്ക്-സ്പെക്ക് RS ട്രോഫിയോ എന്നിവയിൽ ഈ എഞ്ചിൻ അപ്രീലിയ ഉപയോഗിക്കും. 189 കിലോഗ്രാം ഭാരമുള്ള RS660 മികച്ച പവർ-ടു-വെയ്റ്റ് അനുപാതവുമുണ്ട്. അപ്രീലിയ RS660 മോഡലിന്റെ പ്രധാന സവിശേഷതകളായി എല്‍ഇഡി ഹെഡ്ലാമ്പുകള്‍, ഡ്യുവൽ ബബിള്‍ വിന്‍ഡ്സ്ക്രീന്‍ ലഭിക്കും. കവസാക്കി നിഞ്ച ZX-6R, യമഹ YZF-R6, ട്രയംഫ് ഡേറ്റോണ 765 എന്നിവയായിരിക്കും അപ്രീലിയ RS 660 മിഡിൽവെയ്റ്റ് സൂപ്പർസ്പോർട്ടിന്റെ പ്രധാന എതിരാളികള്‍. ലാവ റെഡ്, ബ്ലാക്ക് അപെക്സ്, ആസിഡ് ഗോൾഡ് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ RS660 എത്തിയേക്കും.






