
ടാറ്റ ആൾട്രോസ് ഇവി താമസിയാതെ വിപണിയിലെത്തിയേക്കും. 2019 -ൽ ജനീവ മോട്ടോർ ഷോയിൽ ആദ്യമായി ICE അവതാരത്തിനൊപ്പം ആണ് ഇത് അനാച്ഛാദനം ചെയ്തത്. നെക്സോൺ ഇവിയ്ക്ക് ശേഷം ടാറ്റയുടെ സിപ്‌ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ കാറായിരിക്കും ആൾട്രോസ് ഇവി എന്നാണ് സൂചന.
അടുത്ത വർഷം അവസാനത്തോടെ വാഹനം എത്തിയേക്കും. ഇതോടെ ഇന്ത്യൻ വിപണിയിൽ വിൽപ്പനയ്‌ക്കെത്തുന്ന ആദ്യത്തെ സമ്പൂർണ്ണ ഇലക്ട്രിക് പ്രീമിയം ഹാച്ച്ബാക്കായി അൾട്രോസ് ഇവി മാറുമെന്നാണ് റിപ്പോർട്ട്. ടാറ്റയ്ക്ക് സാധാരണ ആൾട്രോസിനേക്കാൾ കൂടുതൽ പ്രീമിയം ഘടകങ്ങൾ ഇതിൽ
നൽകിയേക്കും.
IP 67 റേറ്റഡ് പൊടിയും വാട്ടർപ്രൂഫുമായ ഫാസ്റ്റ് ചാർജിംഗ് ശേഷിയുള്ള ബാറ്ററിയും ആൾട്രോസ് ഇവിയിൽ ഉൾപ്പെടുത്തുന്നുണ്ട്. ഒരൊറ്റ ചാർജിൽ ഏകദേശം 300 കിലോമീറ്റർ മൈലേജായിരിക്കും അതിന്റെ ഏറ്റവും വലിയ സവിശേഷത. അതേസമയം, ഫുൾ ചാർജിൽ 312 കിലോമീറ്റർ മൈലേജാണ് നെക്സോൺ ഇവിക്ക് ARAI സാക്ഷ്യപ്പെടുത്തുന്നത്.






