
ടൊവിനോയുടെ പുതിയ സിനിമ കളയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ആശുപത്രിയിലായിരുന്ന താരത്തെ ഇന്നലെയാണ് ആശുപത്രി വിട്ട് വീട്ടിൽ തിരിച്ചെത്തിയത്. ഇനി ഏതാനും ദിവസങ്ങള്‍ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഇപ്പോഴിതാ ടൊവിനോ പതിന്മടങ്ങ ശക്തിയോടെ വഉടൻ തിരിച്ചെത്തുമെന്ന് കുറിച്ചുകൊണ്ട് സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ അഖിൽ പോള്‍.
‘ടൊവിനോ ഇപ്പോള്‍ ആരോഗ്യവാനാണ്. ഏതാനും ആഴ്ചകള്‍ക്കൂടി വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതിനാല്‍ വീട്ടിലിരുത്തിയിരിക്കുകയാണ്. എന്നാല്‍ ഇരട്ടി ശക്തിയോടെ ഞങ്ങളുടെ സൂപ്പര്മാന് ഉടന്‍ തിരികെയെത്തും’. ടൊവിനോയുടെ ചിത്രത്തിനൊപ്പം അഖില്‍ പോള്‍ ഫേസ്ബുക്കില്‍ കുറിച്ചു. ടൊവിനോ കേന്ദ്രകഥാപാത്രമായെത്തിയ ഫോറന്‍സിക് എന്ന സിനിമയുടെ സംവിധായകനാണ് അഖില്‍ പോള്‍.






