
ശ്രീലങ്കയുടെ സ്പിൻ മാന്ത്രികനും ക്രിക്കറ്റ് ഇതിഹാസവുമായ മുത്തയ്യ മുരളീധരന്റെ ജീവിതം പറയുന്ന '800' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി. വിജയ് സേതുപതി മുരളീധരനായി വേഷമിടുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്ററിൽ തന്നെ ലഘുവായി അദ്ദേഹത്തിന്റെ ജീവിതം ആനിമേഷനിലൂടെ അവതരിപ്പിക്കുന്നുണ്ട്. ടെസ്റ്റ് മത്സരങ്ങളിൽ മുരളീധരൻ എടുത്ത റെക്കോർഡ് വിക്കറ്റുകളുടെ എണ്ണത്തെ സൂചിപ്പിച്ചാണ് ചിത്രത്തിന് 800 എന്ന് പേര് നൽകിയിരിക്കുന്നത്.
ഡർ പിക്ചേഴ്സ് നിർമ്മിക്കുന്ന ചിത്രം ശ്രീപതി രംഗസ്വാമിയാണ് ചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. സാം സി.എസ് സംഗീതവും ആർ.ഡി രാജശേഖർ ഛായാഗ്രഹണവും നിർവഹിക്കുന്നു. തമിഴിലും മറ്റ് ഭാഷകളിലുമായി ചിത്രം പുറത്തിറങ്ങും. എം.എസ്. അടുത്ത വർഷമാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ചിത്രത്തിൽ രജീഷ് വിജയനാണ് വിജയ് സേതുപതിയുടെ നായികയായി എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡാർ പിക്ചേഴ്സാണ് ചിത്രം നിർമിക്കുന്നത്.
മുത്തയ്യ മുരളീധരനെ അവതരിപ്പിക്കുന്നത് വെല്ലുവിളിയാണെന്നും തന്നിൽ വിശ്വാസമർപ്പിച്ച നിർമ്മാതാക്കൾക്കും, മുത്തയ്യ മുരളീധരനും നന്ദി അറിയിക്കുന്നതായും വിജയ് സേതുപതി പറഞ്ഞിരുന്നു. ക്രിക്കറ്റ് തീരെ അറിയാത്ത വിജയ് സേതുപതിക്ക് ഈ വേഷം എങ്ങനെ ചെയ്യാൻ സാധിക്കുമെന്ന് തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നു. എന്നാൽ, അതാണ് ആവശ്യം എന്ന് സംവിധായകൻ പിന്തുണ നൽകിയെന്ന് താരം പറയുന്നു.






