ഹത്രാസ്: രാജ്യത്തിന് നാണക്കേടായി ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ നിന്ന് വീണ്ടും പീഡന വാര്‍ത്ത. സാസ്നിയില് നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ ബന്ധുവാണ് പീഡിപ്പിച്ചത്. ഇയാളെ അറസ്റ്റു ചെയ്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും സര്‍ക്കിള്‍ ഓഫീസര്‍ രുചി ഗുപ്ത പറഞ്ഞു.
ഹത്രാസില്‍ കഴിഞ്ഞ മാസം 14നാണ് 19കാരിയെ നാലു പേര് കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയത്. ഇതിനു പിന്നാലെ സമാനമായ നിരവധി കേസുകള്‍ പുറത്തുവന്നിരുന്നു. ഇതില്‍ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് വീണ്ടും പീഡനവാര്‍ത്തകള്‍ പുറത്തുവരുന്നത്.






