നടി, ഡബ്ബിംഗ് ആര്‍ടിസ്റ്റ് എന്നീ നിലകളില്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് മുതിര്‍ന്ന നടി സീനത്ത്. ഇപ്പോള്‍ സംവിധായികയുടെ കുപ്പായം അണിഞ്ഞിരിക്കുകയാണ് സീനത്ത്. 'രണ്ടാം നാള്' എന്നാണ് ചിത്രത്തിന്റെ പേര്. ഒരു ഫാമിലി ത്രില്ലറായാണ് ചിത്രം എത്തുന്നത്. സീനത്തിന്റെ മകനും ചെറുമക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തെ കുറിച്ചും മകന്റേയും ചെറുമക്കളുടേയുമൊക്കെ അഭിനയത്തെ കുറിച്ചും തുറന്നു പറയുകയാണ് സീനത്ത്. കേരളകൗമുദി ഓണ്ലൈനിന് നല്കിയ അഭിമുഖത്തിലാണ് തന്റെ ചിത്രത്തിന്റെ വിശേഷങ്ങള്‍ താരം പങ്കുവെച്ചത്.
സംവിധാനം ചെറിയ കാര്യമല്ലെങ്കിലും ആരുടേയും ശിഷ്യത്വം തനിക്ക് ലഭിച്ചിട്ടില്ലെന്ന് സീനത്ത് പറയുന്നു. മലയാളത്തിലെ പ്രതിഭാധനരായ നിരവധി സംവിധായകരുടെ കൂടെ ജോലി ചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ടെന്നും അവരുടെയൊക്കെ സംവിധാന ശൈലി നോക്കി കണ്ടു പഠിക്കാന്‍ ഇനിയും ഒരു പാടുണ്ടെന്നുമാണ് താരം പറയുന്നത്. എല്ലാം പഠിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ സംവിധാനം ചെയ്യാന്‍ ധൈര്യം ഉണ്ടാകുമായിരുന്നില്ലെന്നും ആ അറിവ് കുറവാണ് തന്നിലെ സംവിധായികയെന്നുമാണ് സീനത്ത് സമ്മതിക്കുന്നത്. 'രണ്ടാം നാള്' എന്ന ചിത്രം വിജയിച്ചാല്‍ അത് തന്റെ മാത്രമല്ല 35 പേരടങ്ങുന്ന തങ്ങളുടെ ടീമിന് അവകാശപ്പെട്ടതാണെന്നും സീനത്ത് കൂട്ടിച്ചേര്‍ക്കുന്നു.
ആദ്യമായാണ് മകന് ജിതിന് അഭിനയിക്കുന്നതെന്നും എങ്കിലും നല്ല പ്രകടനം കാഴ്ചവെച്ചുവെന്നും സീനത്ത് പറയുന്നു. പേരക്കുട്ടികളായ ഹാദിയും ദിയയും താന്‍ പറയുന്നതു പോലെ ചെയ്തെന്നും അവരെ അഭിനയിപ്പിക്കാന്‍ തനിക്ക് ഇഷ്ടമാണെന്നും സീനത്ത് പറയുന്നു. ഇളയ മകന് നിതിന്‍ പ്രോത്സാഹനവുമായി ലൊക്കേഷനില്‍ ഉണ്ടായിരുന്നുവെന്നും സീനത്ത് പറഞ്ഞു. സംവിധാനം ചെയ്യുകയായിരുന്നെങ്കിലും താന്‍ മാറി നിന്നില്ലെന്നും ചിത്രത്തില്‍ ജാനകിയെന്ന കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചെന്നും സീനത്ത് വ്യക്തമാക്കി. ഒരു നടനോ നടിയോ സിനിമ സംവിധാനം ചെയ്യുന്നത് നല്ല കാര്യമല്ലേയെന്നും ഒരിക്കലെങ്കിലും ആ കുപ്പായം ഒന്ന് ഇട്ടുനോക്കണമെന്നും സീനത്ത് പറയുന്നു

Comments