50-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഇന്നലെ പ്രഖ്യാപിച്ചു. ആൻഡ്രോയിഡ് കുഞ്ഞപ്പൻ വികൃതി എന്നീ ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമ്മൂട് നേടി. ബിരിയാണി എന്ന ചിത്രത്തിലൂടെ കനി കുസൃതിക്ക് മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ചു. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടത് നടനും നർത്തകനുമായ വിനീത് ആയിരുന്നു. അവാർഡിന് പരിഗണിച്ചതിനും തെരഞ്ഞെടുത്തതിനും ആശംസകൾ അറിയിച്ചവർക്കുമൊക്കെ നന്ദി പറഞ്ഞ് വിനീത് രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ വിനീതിന് ആശംസ അറിയിച്ചതും തിരിച്ച് കിട്ടിയ മറുപടിയെയും പറ്റി വാചാലനായിരിക്കുകയാണ് നടൻ ഹരീഷ് പേരടി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹരീഷ് പേരടി തൻ്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. കലാകാരൻ ആവാൻ അവാർഡ് മാത്രം പോരാ, മനുഷ്യത്വം കൂടി വേണമെന്ന് ഓർമ്മപ്പെടുത്തുന്ന നിമിഷങ്ങളായിരുന്നു അതെന്ന് ഹരീഷ് പേരടി കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
'അവാർഡ് കിട്ടിയതിന് ഒരു കൺഗ്രാറ്റ്സ് മെസേജ് അയച്ചപ്പോൾ നാൽപത് വർഷത്തോളമായി സിനിമയിൽ നിറഞ്ഞാടിയ വിനീത് തനിക്ക് മറുപടി തന്നു'വെന്നും ഹരീഷ് കുറിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്. 'സിനിമയിൽ പ്രവർത്തിക്കുന്ന ഞാൻ അവാർഡ് കിട്ടിയതിന് ഒരു കൺഗ്രാറ്റ്സ് മെസേജ് അയച്ചപ്പോൾ നാൽപത് വർഷത്തോളമായി സിനിമയിൽ നിറഞ്ഞാടിയ വിനീത് എനിക്ക് മറുപടി തന്നു. കലാകാരൻ ആവാൻ അവാർഡ് മാത്രം പോരാ. മനുഷ്യത്വം കൂടി വേണമെന്ന് ഓർമ്മപ്പെടുത്തുന്ന നിമിഷങ്ങൾ.'

സിനിമയിൽ പ്രവർത്തിക്കുന്ന ഞാൻ അവാർഡ് കിട്ടിയതിന് ഒരു congrats മെസേജ് അയച്ചപ്പോൾ നാൽപത് വർഷത്തോളമായി സിനിമയിൽ നിറഞ്ഞാടിയ...
Posted by Hareesh Peradi on Tuesday, October 13, 2020

Comments