
ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗം വരുന്നതറഞ്ഞതോടെ ആരാധകർ ആവേശത്തിലാണ്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങളെല്ലാം വെെറലായിക്കഴിഞ്ഞു. ബോക്സ് ഓഫീസ് ചരിത്രത്തില്‍ത്തന്നെ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയും ചെയ്തിരുന്നു. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മീന.
‘സാമൂഹിക അകലം പാലിച്ച്’ എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രം മീന പങ്കുവെച്ചത്. ജോര്‍ജുകുട്ടിയുടേയും റാണിയുടേയും വേഷപ്പകര്‍ച്ചകളിലാണ് താരങ്ങള്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. അടുത്തിടെ ചിത്രത്തിന്റെ മറ്റ് ചില ലൊക്കേഷന്‍ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അതേസമയം കൊവിഡ് പശ്ചാത്തലം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിലെ ചില രംഗങ്ങള്‍ മാറ്റിയെഴുതിയിരുന്നു. വളരെ ജനക്കൂട്ടമുള്ള ഒരു രംഗം ഉണ്ടായിരുന്നു ആദ്യത്തെ സ്ക്രിപ്റ്റില്‍. ജനക്കൂട്ടവും ബഹളവുമൊക്കെയുള്ള സീന്‍. കൊറോണക്കാലമായതിനാല്‍ ആ രംഗത്തെ മാറ്റിയെഴുതി സംവിധായകന്.






