
ഹോണ്ട കാർസ് ഇന്ത്യ തങ്ങളുടെ ജനപ്രിയ കോംപാക്ട് സെഡാനായ അമേസിന്റെ സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കി. ഈ പുതിയ സ്പെഷ്യൽ എഡിഷൻ പതിപ്പ് അമേസിന്റെ S വേരിയന്റിനെ അടിസ്ഥാനമാക്കിയാണ് എത്തുന്നത്.
ഉപഭോക്താക്കൾക്ക് ഡീസൽ എഞ്ചിനുകൾ, മാനുവൽ, സിവിടി ഗിയർബോക്സ് ഓപ്ഷനുകൾ വാഹനം തെരഞ്ഞെടുക്കാൻ സാധിക്കും. 7.00 ലക്ഷം രൂപയാണ് പെട്രോൾ മാനുവൽ വേരിയന്റിന് വില. പെട്രോൾ സിവിടി മോഡലിന് 7.90 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. അമേസ് സ്പെഷ്യൽ എഡിഷൻ ഡീസൽ മാനുവൽ, സിവിടി ഓട്ടോമാറ്റിക് വേരിയന്റുകൾ യഥാക്രമം 8.30 ലക്ഷം, 9.10 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്.
30,000 രൂപ മുതൽ 2.50 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ‘ദി ഗ്രേറ്റ് ഹോണ്ട ഫെസ്റ്റ്' സ്കീമിന് കീഴിലുള്ള ഓഫറുകളിൽ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഹോണ്ട അമേസ് പെട്രോൾ മാനുവൽ 18.6 കിലോമീറ്റർ മൈലേജും സിവിടി പതിപ്പ് 18.3 കിലോമീറ്റർ മൈലേജും, ഡീസൽ 23.8 കിലോമീറ്റർ മൈലേജുമാണ് വാഗ്ദാനം ചെയ്യുന്നത്.
രു ഡിജിപാഡ് 2.0 - 17.7 സെമീ ടച്ച്സ്ക്രീൻ അഡ്വാൻസ്ഡ് ഡിസ്പ്ലേ ഓഡിയോ സിസ്റ്റവും പുതുതായി രൂപകൽപ്പന ചെയ്ത സീറ്റ് കവറുകളും എർഗണോമിക് പൊസിഷനിംഗ് സ്ലൈഡിംഗ് ആംറെസ്റ്റും കോംപാക്ട് സെഡാന്റെ ലിമിറ്റഡ് എഡിഷന് ലഭിക്കും. പുറംമോടിയിൽ 2020 ഹോണ്ട അമേസ് പുതിയ ബോഡി ഗ്രാഫിക്സ് ഉൾപ്പെടുത്തിയിരിക്കുന്നത്.






