
മലപ്പുറം: മഴവെള്ളത്തില്‍ യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്ന ഒരു ചിത്രം ഐസിസി ട്വീറ്റ് ചെയ്തതോടെ വൈറലായത് മ്മടെ നിലമ്പൂര്‍. നിലമ്പൂര്‍ കരുളായി ചെറുപുഴ പള്ളിക്ക് സമീപം മഴവെള്ളം കെട്ടിക്കിടക്കുന്ന മൈതാനത്തെ യുവാക്കളുടെ ക്രിക്കറ്റ് കളിയാണ് ഐസിസിയും ഏറ്റെടുത്തത്.
ജസ്റ്റിന് ലൂക്കോസ് പകര്‍ത്തിയ ചിത്രമാണ് ഐസിസി(രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍) ട്വീറ്റ് ചെയ്തത്.നനഞ്ഞ പന്തില്‍ പരിശീലനം നടത്തുന്നത് ഇവരെ മികച്ച ക്രിക്കറ്റ് താരങ്ങളാക്കി മാറ്റുമെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു എന്ന് കുറിച്ചായിരുന്നു ഐസിസിയുടെ ട്വീറ്റ്.





