ന്യൂഡൽഹി: ഭർത്താവിൻറെ മാതാപിതാക്കളുടെ വീട്ടിൽ കഴിയാൻ ഭാര്യക്ക് നിയമപരമായി അവകാശമുണ്ടെന്ന് സുപ്രീംകോടതി വിധി.
ഭർത്താവിൻറെ മാതാപിതാക്കളുടെ പേരിലുള്ള വീട്ടിൽ താമസിക്കാൻ മരുമകൾക്ക് അവകാശമില്ലെന്നായിരുന്നു
നേരത്തെ സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ച് പ്രസ്താവിച്ച വിധി. ഇത് അസാധുവാക്കിയാണ് ജസ്റ്റിസ് അശോക് ഭൂഷൻറെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചിന്റെ വിധി.
ഗാർഹിക പീഡന നിരോധന നിയമത്തിലെ വ്യവസ്ഥ ചൂണ്ടിയാണ് സുപ്രീംകോടതിയുടെ വിധി.
ഭാര്യക്ക് ഭർത്താവിൻറെ സ്വത്തിൽ മാത്രമേ അവകാശമുള്ളൂ എന്നായിരുന്നു നേരത്തെ രണ്ടംഗ ബെഞ്ച് നിരീക്ഷിച്ചത്.

Comments