
കഴക്കൂട്ടം: വീട്ടുകാർ കാണാതെ
കടപ്പുറത്ത് കളിക്കാന്‍ പോയ രണ്ട് വയസുകാരന് തിരയില്‍പ്പെട്ട് മരിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം.
വലിയവേളി അനീഷ് ആന്റണിയുടേയും സില്വാനയുടേയും മകന് എക്കാലിയോയ്ക്ക് ആണ് മരിച്ചത്. ഇന്നലെ രാവിലെ 10.30ഓടെ കുഞ്ഞിനെ കാണാതായതോടെ വീട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു. ഒടുവിൽ
800 മീറ്റര്‍ അകലെ വേളി പൊഴിക്കരയില്‍ കണ്ടെത്തുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന മുതിര്‍ന്നവര്‍ കടപ്പുറത്ത് മത്സ്യം വാങ്ങാനായി പോയ സമയത്താണ് കുട്ടി തനിയെ വീടിനു പുറത്തേക്ക് പോയത്.






