
ഡബ്ള്യൂ ഡബ്ള്യൂ ഇ സൂപ്പര്‍താരം ജോണ്‍സീന കാമുകി ഷേ ഷരിയാറ്റ്സാദേയെ രഹസ്യവിവാഹം കഴിച്ചതായി റിപ്പോര്‍ട്ട്. ഫ്ളോറിഡയില്‍ നടന്ന രഹസ്യ ചടങ്ങിലായിരുന്നു വിവാഹം. വിവാഹ വാര്‍ത്ത ഇരുവരും സ്ഥിരീകരിച്ചിട്ടില്ലെങ്കിലും തികച്ചും സ്വകാര്യമായിട്ടായിരുന്നു ചടങ്ങുകളെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2019 ആദ്യം മുതല്‍ ജോണ്‍സീനയും ഷരിയാറ്റ്സാദേയും പ്രണയത്തിലായിരുന്നു. ഈ മാസം ആദ്യം നടന്ന ചടങ്ങിന്റെ വിവാഹ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയിരിക്കുകയാണ്.
ഡബഌൂഡബഌുഇ വനിതാ താരമായ നിക്കി ബെല്ലയുമായി വിവാഹമോചനം നേടിയ ശേഷമാണ് ഷരിയാറ്റ്സാദേയുമായി ജോണ്‍സീന പ്രണയത്തിലായത്. ഇറാന് വംശജയും കനേഡിയന്‍ പൗരത്വമുള്ള വനിതയുമായ ഷരിയാറ്റ്സാദേ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയില്‍ നിന്നും ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക് എഞ്ചിനീയറിംഗില്‍ 2013 ല്‍ നിന്നും ബിരുദം നേടിയ ശേഷം വാന്‍കൂവറിലെ ഒരു പ്രമുഖ കമ്പനിയില്‍ പ്രൊഡക്ട് മാനേജരാണ്. 2019 ലായിരുന്നു ഇരുവരും പ്രണയത്തിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നത്. ജോണ്‍സീന അഭിനയിച്ച 'പ്ളേയിംഗ് വിത്ത് ഫയര്‍' എന്ന സിനിമയുടെ വാന്‍കൂവറിലെ ഷൂട്ടിംഗ് സെറ്റില്‍ ഷരിയാറ്റ്സാദേ ഉണ്ടായിരുന്നു.
പിന്നീട് ഒക്ടോബറില്‍ സിനിമയുടെ പ്രീമിയറിന് ഇരുവരും എത്തിയതും ഒരുമിച്ചായിരുന്നു. റസഌംഗിലെ ഗഌമര്ഗേളുകളില് ഒരാളായ നിക്കി ബെല്ലയെ വിവാഹം കഴിച്ച സീന 2018 ല്‍ പിരിഞ്ഞിരുന്നു. ബെല്ല പിന്നീട് നര്ത്തകന് അര്‍ട്ടേം ചിംഗ്വിന്റ്സേവിനെ വിവാഹം കഴിഞ്ഞു. ഇരുവര്‍ക്കും 2020 ജൂലൈയില്‍ ഒരു കുഞ്ഞും പിറന്നു. 2009 ല്‍ വിവാഹം കഴിച്ച എലിസബത്ത് ഹ്യുബര്ഡ്യൂ ആണ് സീനയുടെ ആദ്യ ഭാര്യ. 2012 ല്‍ ഇരുവരും പിരിയുകയും ചെയ്തു. അതിന് ശേഷമാണ് നിക്കി ബെല്ലയെ ഭാര്യയാക്കിയത്.






