
ദുബായ് : കൊല്ക്കത്തിയുടെ നായക സ്ഥാനം ഒഴിഞ്ഞ് ദിനേശ് കാര്‍ത്തിക്. പകരം മോര്‍ഗനാണ് കൊല്‍ക്കത്ത് ടീമിനെ ഇനി മുന്നോട്ട് നയിക്കുക. തന്റെ ബാറ്റിങ്ങില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് വേണ്ടിയാണ് നായക സ്ഥാനം ഒഴിയുന്നതെന്ന് കാര്‍ത്തിക് പറഞ്ഞു. നായക സ്ഥാനം ഒഴിയാനുള്ള തീരുമാനം കാര്‍ത്തിക് സ്വയം എടുത്തതാണെന്ന് കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിന്റെ പ്രതികരണം.
കാര്‍ത്തിക്കിന്റെ പെട്ടെന്നുള്ള ഈ തീരുമാനം ഞങ്ങളെ ഞെട്ടിച്ചു. ഒരു ടീമിന്റെ നായകന് എന്ന നിലയ്ക്ക് ഇതുപോലൊരു തീരുമാനത്തിലേക്ക് എത്താന്‍ ഒരുപാട് ധൈര്യം വേണ്ടതുണ്ട്. 2019ലെ ലോക കിരീടം നേടിയ നായകന്, ഞങ്ങളുടെ വൈസ് ക്യാപ്റ്റന്‍ ടീമിനെ മുന്പോട്ട് നയിക്കാന്‍ തയ്യാറായത് ഭാഗ്യമായി കരുതുന്നു, കൊല്‍ക്കത്തയുടെ പ്രസ്താവനിയില്‍ പറയുന്നു.
ഈ സീസണില്‍ കൊല്‍ക്കത്തയെ തുടര്‍ ജയങ്ങളിലേക്ക് എത്തിക്കാന്‍ കാര്‍ത്തിക്കിന് സാധിച്ചില്ല. അതിനാല്‍ താരത്തിന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഇംഗ്ലണ്ടിന്റെ ക്യാപ്റ്റനും നല്ലൊരു കളിക്കാരനുമായ മോര്‍ഗനെ പോലുള്ള താരം കൊല്‍ക്കത്തയുടെ പ്ലേയിങ് ഇലവനില്‍ ഉള്ളപ്പോള്‍ ആ താരത്തെയാണ് നായകനാക്കേണ്ടത് എന്ന് പ്രതികരണം ശക്തമായിരുന്നു. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ കൊല്‍ക്കത്ത നേരിടാന്‍ ഇരിക്കെയാണ് കാര്‍ത്തിക്കിന്റെ പിന്മാറ്റം.






