
ന്യൂഡല്‍ഹി: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തിയ ഡല്‍ഹി സ്വദേശികളായ അഭിഭാഷകരെ മുംബൈ പോലീസിന്റെ സൈബര്‍ സെല്‍ അറസ്റ്റ് ചെയ്തു. സുശാന്തിന്റെ മരണത്തിലും അദ്ദേഹത്തിന്റെ മാനേജരായിരുന്ന ദിഷ സലിയന്റെ മരണത്തിലുമാണ് അഭിഭാഷകര്‍ വ്യാജ പ്രാചരണം നടത്തിയത്.
വിഭോര്‍ ആനന്ദ് എന്ന അഭിഭാഷകനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പോലീസ് മുംബൈയില്‍ എത്തിച്ചിട്ടുണ്ട്. ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സുശാന്തിന്റെയും ദിഷയും കുടുംബത്തെയും മഹാരാഷ്ട്രാ സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ട് നിരവധി വ്യാജ സന്ദേശങ്ങളാണ് ഇയാള്‍ പ്രചരിപ്പിച്ചത്.
ദിഷയുടെയും സുശാന്തിന്റെയും മരണത്തില്‍ വ്യാജ പ്രചാരണം നടത്തിയ മറ്റൊരാളെയും കഴിഞ്ഞ മാസം മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. യൂട്യൂബ് ചാനലുകളിലൂടെ വ്യാജ പ്രചാരണം നടത്തിയയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു.







Comments