കൊച്ചി: നടന് പൃഥ്വിരാജിന്റെ പിറന്നാള്‍ ആശംസയില്‍ കടുത്ത വര്‍ഗീയ പരാമര്‍ശവുമായി സ്ത്രീ. പൃഥിരാജിന് ആശംസകള്‍ നേര്‍ന്ന് ബാലതാരം മീനാക്ഷി പങ്കുവച്ച ചിത്രത്തിലാണ് വര്‍ഗീയ പരാമര്‍ശം. നീ എന്തിനാടാ ആ കൊച്ചിനെ പിടിച്ചു വച്ചേക്കുന്നെ നീ വല്ല മേത്തനേം ചേര്‍ത്തുപിടിക്ക് തീവ്രവാദിപ്പന്നീ എന്നായിരുന്നു പരാമര്‍ശം. ശ്യാമള എന്ന ഐഡിയില്‍ നിന്നാണ് കടുത്ത പരാമര്‍ശം പോസ്റ്റ് ചെയ്തിരിക്കുന്നത്.
ആരോഗ്യവകുപ്പ് ജീവനക്കാരി എന്നാണ് ഇവരുടെ പ്രൊഫൈലില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പരാമര്‍ശത്തിനതെിരെ പ്രതിഷേധവുമായി നിരവധി പേര് രംഗത്ത് വന്നു. ഇതോടെ ഇവര്‍ കമന്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം.
വാരിയംകുന്നന് എന്ന സിനിമയില്‍ പൃഥ്വിരാജ് അഭിനയിക്കുന്നതിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ വ്യാപക സൈബര്‍ ആക്രമണം നടത്തിയിരുന്നു. പൃഥ്വിരാജ് സിനിമയില്‍ നിന്ന് പിന്മാറണമെന്നാണ് ഇവരുടെ ആവശ്യം. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴും തുടരുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍. വാരിയംകുന്നന് സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥിയുടെ അമ്മയ്ക്കെതിരെ വരെ മോശം പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു.






