
പ്രേക്ഷകർ ആകാംക്ഷയേടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ജീത്തു ജോസഫ് മോഹൻലാൽ കൂട്ട്കെട്ടിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം വൻ വിജയമായിരുന്നു. വർഷങ്ങൾക്ക് ശേഷം ജോർജ്ജ് കുട്ടിയും കുടുംബവും തിരികെ വരവിനായി തയ്യാറെടുക്കുമ്പോൾ ഒരുപാട് പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങളെല്ലാം വെെറലാകാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നതും ദൃശ്യം 2 ന്റെ രസകരമായ ഒരു ലൊക്കേഷൻ ചിത്രമാണ്.
മീനക്കൊപ്പുള്ള ജീത്തു ജോസഫിൻരെ ചിത്രമാണ് പ്രേക്ഷകരുടെ ഇടയിൽ ചർച്ച വിഷയമായിരിക്കുന്നത്. ഒരു തേങ്ങപൊതിക്കൽ യന്ത്രവും കയ്യിൽ ഒരു തേങ്ങയുമായി സംവിധായകൻ ജീത്തു ജോസഫും തൊട്ടരികിൽ നായിക മീനയും നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഫാൻ ഗ്രൂപ്പിൽ വൈറലായ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചിരിപ്പൊട്ടിച്ചിട്ടുണ്ട്. മീനയെ തേങ്ങ പൊതിക്കാൻ പഠിപ്പിക്കുന്ന സംവിധായകൻ എന്നിങ്ങനെയുള്ള കമന്റുകാളാണ് വൈറലാകുന്നത്.
ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ലൊക്കേഷൻ ചിത്രവും പുറത്ത് വന്നിരുന്നു. ലൊക്കേഷനിൽ സമൂഹിക അകലം പാലിച്ച് ഇരിക്കുന്ന ചിത്രമായിരുന്ന മോഹൻലാലിന്റേയും മീനയം ചിത്രമായിരുന്നു ഇത്. മീനയായിരുന്നു ചിത്രം പങ്കുവെച്ചത്. പിന്നീട് മീന ഷെയര്‍ ചെയ്ത ഫോട്ടോ പിന്നീട് ആരാധകർ ഏറ്റെടുക്കുകയായിരുന്നു.






