
ഷാര്‍ജ : ആദ്യ ഏഴ് മത്സരങ്ങളില്‍ ഇറക്കാതിരുന്നതിന് ശേഷം ഈ സീസണിലെ ആദ്യ മത്സരത്തിനായി ഇറങ്ങി ആ മത്സരത്തില്‍ അര്‍ധ സെഞ്ചുറിയും നേടി തന്റെ വരവറിയിച്ച താരമാണ് ക്രിസ് ഗെയ്ല് . കഴിഞ്ഞ ദിവസം നടന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മത്സരത്തില്‍ 5 പന്തില്‍ നിന്ന് അഞ്ചു സിക്സും നാലു ഫോറുമടക്കം 53 റണ്‍സാണ് യൂണിവേഴ്സ് ബോസ് അടിച്ചുകൂട്ടിയത്.
ഗെയിലിന്റെ ആ മികച്ച ഇന്നിങ്സിന് ശേഷം അദ്ദേഹത്തെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ താരം യുവ്രാജ് സിങ് രംഗത്തെത്തി.
യൂണിവേഴ്സ് ബോസ് ക്രിസ് ഗെയ്ല് പന്ത് ശരിയായി മിഡില്‍ ചെയ്താല്‍ അത് ഷാര്‍ജയില്‍ നിന്ന് അബുദാബിയില്‍ ചെന്നു വീഴും' എന്നായിരുന്നു യുവിയുടെ ട്വീറ്റ്. ഗെയിലിനൊപ്പം മികച്ച ബാറ്റിങ് നടത്തിയ കെ.എല്‍ രാഹുലിനെയും മായങ്ക് അഗര്‍വാളിനെയും അഭിനന്ദിക്കാനും യുവി മറന്നില്ല.






