
അമര്‍ അക്ബര്‍ അന്തോണി സിനിമയുടെ അഞ്ചാം വാര്‍ഷികം പിന്നിടുമ്പോള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വീണ്ടുമൊന്നിക്കുന്നു. അമര്‍ അക്ബര്‍ അന്തോണിയുടെ സംവിധായകന് നാദിര്‍ഷ തന്നെയാണ് പുതിയ ചിത്രവും സംവിധാനം ചെയ്യുന്നത്. ആദ്യ സിനിമയിൽ അക്ബറായി മിന്നിയ ജയസൂര്യയാണ് നാദിർഷയുടെ പുതിയ ചിത്രത്തിലെ നായകൻ. സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും.
നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആദ്യ സിനിമയിലെ മറ്റു പല താരങ്ങളും പുതിയ ചിത്രത്തിലും അണിനിരക്കും. ഛായാഗ്രഹണം സുജിത് വാസുദേവും പ്രോജക്റ്റ് ഡിസൈനിങ് ബാദുഷയുമാണ് കൈകാര്യം ചെയ്യുക. ആദ്യചിത്രത്തിന്റെ ടെക്നിക്കൽ ക്രൂ തന്നെയാണ് പുതിയ ചിത്രത്തിന്റെയും പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഇൗ സിനിമയുടെ തിരക്കഥ എഴുതുന്നത് സുരേഷ് വാര്യനാടാണ്. ചലച്ചിത്ര താരം അരുൺ നാരായണിന്റെ പ്രൊഡക്ഷൻ ഹൌസാണ് ചിത്രം നിർമ്മിക്കുന്നത്.






