പ്രമുഖ മോട്ടോര്‍സൈക്കിള്‍, സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് പുതിയ ഹീറോ പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷൻ വിപണിയിലിറക്കി. ജനപ്രിയ ബ്രാന്‍ഡായ പ്ലഷറിന്റെ ആകര്‍ഷകത്വത്തിന് മാറ്റുകൂട്ടുകയാണ് പ്ലഷർ പ്ലസ് പ്ലാറ്റിനം. മാസ്ട്രോ എഡ്ജ് 125 സ്റ്റെല്‍ത്ത് പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയാണ് പുതിയ പ്ലഷര്‍+ പ്ലാറ്റിനം പുറത്തിറങ്ങുന്നത്. ഹീറോ മോട്ടോകോര്‍പ്പ് ഡീലര്‍ഷിപ്പുകളിലുടനീളം പുതിയ സ്കൂട്ടറിന്റെ എക്സ് ഷോറൂം (ഡൽഹി) വില 60,950 രൂപയാണ്.
പ്ലഷർ പ്ലസിന്റെ പുതിയ ബിഎസ് 6 പതിപ്പ് ബിഎസ് 4 മോഡലിനെ അപേക്ഷിച്ച് 10 ശതമാനം കൂടുതൽ ഇന്ധനക്ഷമതയും ആക്സിലറേഷനും നൽകുമെന്ന് ഹീറോ മോട്ടോകോർപ് അവകാശപ്പെടുന്നു. ഹീറോ പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷനിലും 'XSens Technology' ചേർന്ന ഫ്യുവൽ ഇൻജെക്ഷൻ സാങ്കേതിക വിദ്യയുള്ള ഭാരത് സ്റ്റേജ് 6 മാനദണ്ഡങ്ങൾ പാലിക്കുന്ന 110 സിസി സിംഗിൾ-സിലിണ്ടർ എൻജിനാണ് ഒരുങ്ങുന്നത്. 7000 ആർപിഎമ്മിൽ 8 ബിഎച്ച്പി പവറും 5500 ആർപിഎമ്മിൽ 8.7 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്ന എൻജിനാണിത്.
പ്ലഷർ പ്ലസ് പ്ലാറ്റിനം ബ്ലാക്കിന്റെ ആകർഷണം മാറ്റ് ബ്ലാക്ക് ബോഡി നിറവും ബ്രൗൺ നിറത്തിലുള്ള ഡ്യുവൽ ടോൺ സീറ്റുമാണ്. ബ്രൗൺ നിറമാണ് ഫൂട്ട് വെൽ അടക്കമുള്ള ഇന്നർ പാനലുകൾക്കും ലഭിക്കുക. എക്സ്ഹോസ്റ്റ് ഷീൽഡ്, ഹാൻഡിൽ ബാർ എൻഡ്സ്, ക്രോമിൽ പൊതിഞ്ഞ റിയർവ്യൂ മിററുകൾ, സൈഡ് പാനലുകൾ ഗാർണിഷ്, ഫ്രന്റ് ഫെൻഡർ ഗാർണിഷ്, ഹെഡ്ലാംപ് ഔട്ട്ലൈൻ എന്നിവയോടൊപ്പം വെള്ള നിറത്തിലുള്ള റിം ടെയ്പും പ്ലഷർ പ്ലസ് പ്ലാറ്റിനം എഡിഷനിലുണ്ട്.






