ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട ഫോര്‍ച്യൂണറിന്റെ 2021 ഫോർച്ച്യൂണർ TRD സ്പോർടിവോ ഫെയ്സ്ലിഫ്റ്റ് പതിപ്പ് അവതരിപ്പിച്ചു. കാര്‍ ദേഖോ റിപ്പോര്‍ട്ട് ആനുസരിച്ച് തായ്ലൻഡിൽ ആണ് വാഹനത്തിന്റെ ആഗോള അരങ്ങേറ്റം നടത്തിയിരിക്കുന്നത്. 2021 -ന്റെ തുടക്കത്തിൽ ഇത് ഇന്ത്യയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
മെലിഞ്ഞ ഹെഡ്ലാമ്പുകൾ, പുതിയ അലോയി വീൽ ഡിസൈൻ, പുതുക്കിയ ഫ്രണ്ട് ബമ്പർ, ട്വീക്ക്ഡ് റിയർ ബമ്പർ, എന്നിവ ഉപയോഗിച്ച് ടൊയോട്ട ഫോർച്യൂണറിന് ഒരു ചെറിയ കോസ്മെറ്റിക് അപ്ഡേറ്റ് നൽകിയിരിക്കുന്നു. ഗ്രില്ലിന് മുകളിലും ചുവന്ന നിറത്തിലുള്ള TRD സ്പോർടിവോ ഡെക്കലുകളും ലഭിക്കും. ആംബിയന്റ് ലൈറ്റിംഗ്, 9.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, റൂഫിൽ ഘടിപ്പിച്ച റിയർ എന്റർടൈൻമെന്റ് യൂണിറ്റ് എന്നിവ ഉപയോഗിച്ച് മികച്ച പരിഷ്കരണമാണ് വാഹനത്തിന് ഉള്ളിൽ വരുന്നത്.
2.8 ലിറ്റർ ഡീസലും 2.7 ലിറ്റർ പെട്രോൾ എഞ്ചിനുകളിൽ തന്നെയാണ് പുതിയ മോഡലും എത്തുന്നത്. 28.66 ലക്ഷം മുതൽ 36.88 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്കാവും ഈ മോഡലിനെ ടൊയോട്ട വിൽപ്പനയ്ക്ക് എത്തിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോർഡ് എൻഡവർ, മഹീന്ദ്ര അൾടുറാസ് G4, എംജി ഗ്ലോസ്റ്റർ എന്നീ മോഡലുകൾ ആയിരിക്കും എതിരാളികൾ.






