
തിരുവനന്തപുരം: വി എസ് അച്യുതാനന്ദന് ഇന്ന് 97ാം പിറന്നാൾ. കോവിഡ് മൂലം ആഘോഷം ഒഴിവാക്കി. പിറന്നാൾ വീട്ടിലെ കേക്കുമുറിക്കലിൽ ചുരുക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 100 വയസ് പൂർത്തിയായി...രാജ്യത്തെ ഏറ്റവും മുതിർന്ന കമ്മ്യൂണിസ്റ്റിന് തൊണ്ണൂറ്റി ഏഴും.. പൊതുവേദികളിൽ നിന്നു അദ്ദേഹം മാറിയിട്ട് ഏറെയായില്ല. നിലപാടുകൾ ഉറക്കെ പറയാൻ ആരെയും ഭയപ്പെടാറുമില്ല...
2001ൽ പ്രതിപക്ഷ നേതാവായത് മുതലാണ് വിഎസിന്റെ പിറന്നാളും പൊതുകാര്യമാകുന്നത്. പ്രായാധിക്യത്തിൽ വിശ്രമത്തിലേക്ക് അദ്ദേഹം ഒതുങ്ങിയെങ്കിലും ഏതു വിഷയത്തിലും ഇപ്പോളും തന്റെ നിലപാടുകൾ അറിയിക്കാൻ അദ്ദേഹം മറക്കാറില്ല.






