
കൊച്ചി∙ ബാലഭാസ്കറിന്റെ മരണത്തിൽ, അദ്ദേഹത്തിന്റെ സംഗീത ട്രൂപ്പായിരുന്ന ബിഗ് ബാൻഡിലെ അംഗങ്ങളെ ചോദ്യം ചെയ്യാനായി സിബിഐ വിളിപ്പിച്ചു. 9 പേരെയാണ് ചോദ്യം ചെയ്യുക.
കേസിൽ വിദേശയാത്രകളും സാമ്പത്തിക ഇടപാടുകളുമാണ് സിബിഐ അന്വേഷിക്കുന്നത്. കൂടാതെ സംഗീതജ്ഞന് ഇഷാന് ദേവിന്റെ മൊഴിയും രേഖപ്പെടുത്തും.
2018 സെപ്റ്റംബര്‍ 25നു പുലര്‍ച്ചെയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ ദേശീയപാതയില്‍ പള്ളിപ്പുറം സിആര്‍പിഎഫ് ക്യാംപ് ജംക്ഷനു സമീപം അപകടത്തില്‍പ്പെട്ടത്.






