
ചെന്നൈ: ആമസോണ്‍ ഇന്റര്‍നാഷണിലിന്റെ പരാതിയിന്മേല് സിനിമാ ലോകത്തിന് തലവേദനയായ തമിഴ് റോക്കേഴ്സിനെ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം മുതലാണ് തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍ നിന്നും അപ്രത്യക്ഷമായത്. ഈ നീക്കം ചെയ്യല്‍ സ്ഥിരമാണെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ തമിഴ് റോക്കേഴ്സ് എന്ന പേരിലോ ഇതുമായി സമാനതകളുള്ള പേരുകളിലോ ഇന്റര്‍നെറ്റില്‍ ഇനി സൈറ്റുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. നിലവില്‍ ആമസോണിന്റെ പരാതിയില്‍ ഇന്റര്‍നാഷണല്‍ കോര്പ്പറേഷന് ഫോര്‍ അസൈന്‍ഡ് നെയിം ആന്റ് നമ്പര്‍ ആണ് നടപടി എടുത്തിരിക്കുന്നത്.
ആമസോണ്‍ പ്രൈം ഇന്ത്യ അടുത്തിടെ റിലീസ് ചെയ്ത ഹലാല്‍ ലൈവ് സ്റ്റോറി, നിശബ്ദം, പുത്തന്‍ പുതുകാലൈ എന്നിവയുടെ വ്യാജ പതിപ്പുകള്‍ തമിഴ് റോക്കേഴ്സ് ഇന്റര്‍നെറ്റില്‍ എത്തിച്ചിരുന്നു. ഡിജിറ്റല്‍ മിലെനിയം കോപ്പി റൈറ്റ് ആക്ട് പ്രകാരം നാലോളം പരാതികളാണ് ആമസോണ്‍ നല്‍കിയത് എന്നാണ് റിപ്പോര്‍ട്ട്. മുന്‍പ് പലതവണ ബ്ലോക്ക് ചെയ്തിട്ടും പേരില്‍ ചെറിയ മാറ്റം വരുത്തി സൈറ്റ് തിരിച്ചെത്തിയിരുന്നു






