പ്രഭാസ് നായകനായെത്തുന്ന രാധേശ്യാം എന്ന ചിത്രത്തിലെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പുറത്തിറക്കി. വിക്രമാദിത്യ എന്നാണ് ഇതില്‍ പ്രഭാസിന്റെ കഥാപാത്രത്തിന്റെ പേര്. പൂജാ ഹെഗ്ഡെയാണ് പ്രഭാസിന്റെ നായികയായി ചിത്രത്തില്‍ എത്തുന്നത്.
പ്രഭാസിന് മുന്‍കൂര്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്തിറക്കിയത്. രാധാകൃഷ്ണകുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രണയചിത്രമാണ് രാധേശ്യം. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ് കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സച്ചിന് ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

പ്രേരണയെന്നാണ് ചിത്രത്തില്‍ പൂജാ ഹെഗ്ഡെ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. പൂജാ ഹെഗ്ഡെയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ഇറ്റലിയില്‍ ഷൂട്ടിങ് ആരംഭിച്ചു. നേരത്തെ കോവിഡ് മഹാമാരി മൂലം നിര്‍ത്തിവെച്ച ഷൂട്ടിങ് ഈ മാസം ആദ്യം പുനരാരംഭിച്ചിരുന്നു.
ഇറ്റലിയിലെ ടോറിനോയിലാണ് രാധേശ്യാമിന്റെ ചിത്രീകരണം നടക്കുന്നത്.തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കി. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജസ്റ്റിന് പ്രഭാകരനാണ്.പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്ര, ഡി.ഓ.പി- മനോജ് പരമഹംസ.2021 ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

Comments