
ടിവിഎസ്സിന്റെ എൻടോർക്ക് 125സിസി സ്കൂട്ടറിന്റെ സ്പെഷ്യൽ എഡിഷൻ പുറത്തിറക്കി. സൂപ്പർഹീറോ കഥാപാത്രങ്ങൾ പ്രമേയമാക്കിയാണ് സൂപ്പർസ്ക്വാഡ് എഡിഷൻ ടിവിഎസ് അവതരിപ്പിച്ചിരിക്കുന്നത്.
മൂന്ന് കോമ്പിനേഷനുകളിൽ ആണ് എൻടോർക്ക് സൂപ്പർസ്ക്വാഡ് എഡിഷൻ തയ്യാറാക്കിയിരിക്കുന്നത്. മാർവെൽ കോമിക്സിന്റെ പ്രശസ്തമായ അവജ്ഞർ ശ്രേണിയിലെ കഥാപാത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മോഡൽ ഒരുക്കിയിരിക്കുന്നത്. സൂപ്പർ ഹീറോ കഥാപാത്രങ്ങളെ പ്രമേയമാക്കി സ്പെഷ്യൽ എഡിഷൻ മോഡൽ പുറത്തിറക്കാൻ ടിവിഎസ് ഡിസ്നി ഇന്ത്യയുമായി ധാരണയിലെത്തിയിട്ടുണ്ട്.
കോംബാറ്റ് ബ്ലൂ, ഇൻവിൻസിബിൾ റെഡ്, സ്റ്റെൽത്ത് ബ്ലാക്ക് എന്നിങ്ങനെ 3 നിറങ്ങളിൽ അവതരിപ്പിച്ചിരിക്കുന്ന സൂപ്പർസ്ക്വാഡ് എഡിഷൻ യഥാക്രമം ക്യാപ്റ്റൻ അമേരിക്ക, അയൺ മാൻ, ബ്ലാക്ക് പാന്തർ കഥാപാത്രങ്ങളിൽ പ്രമേയമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. 77,865 രൂപയാണ് എൻടോർക് സൂപ്പർസ്ക്വാഡ് എഡിഷന് വില. എഞ്ചിനിലോ സ്പെസിഫിക്കേഷനിലോ മാറ്റമില്ലാതെയാണ് പ്രത്യേക എഡിഷന്റെ വരവ്. എൻടോർക്കിൽ 125 സിസി CVTi-Revv, സിംഗിൾ സിലിണ്ടർ, ഫ്യുവൽ ഇൻജെക്ടഡ് എൻജിനാണ് ഉള്ളത്. 7,000 ആർപിഎമ്മിൽ 9.3 ബിഎച്പി പവറും 10.5 എൻഎം ടോർക്കും ആണ് ഈ എൻജിൻ നൽകുന്നത്.






