
പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐഎസ്എല്‍) ഏഴാം സീസണിന് നവംബര്‍ 20 ന് ഗോവയില്‍ കിക്കോഫ്. കോവിഡ് പശ്ചാത്തലത്തില്‍ ബയോ ബബ്ള് സംവിധാനത്തില്‍ ഗോവയില്‍ തന്നെയാണ് ഐഎസ്എല്ലിലെ മുഴുവന്‍ മത്സരങ്ങളും നടത്തുക. 11 ടീമുകളാണ് മാറ്റുരയ്ക്കുന്നത്.
എടികെ മോഹന്‍ ബഗാന്, ബെംഗളുരു എഫ്സി, ചെന്നൈയ്ന് എഫ്സി, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പൂര്‍ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, മുംബൈ സിറ്റി എഫ്സി, നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡ് എഫ്സി, ഒഡീഷ എഫ്സി, എസ് സി ഈസ്റ്റ് ബംഗാള്‍ എന്നിവയാണ് ടീമുകള്‍.
ഏഴാം സീസണില്‍ കൊല്‍ക്കത്ത ഫുട്ബോള്‍ ഭീമന്മാരായ മോഹന്‍ ബഗാനും ഈസ്റ്റ് ബംംാളുമാണ് ഐഎസ്എല്‍ ആരവത്തിലേയ്ക്ക് പുതിയതായി പങ്കുചേര്‍ന്നത്. നിലവിലുള്ള ഐഎസ്എല്‍ ഫ്രാഞ്ചൈസിയായ എടികെയുമായാണ് മോഹന്‍ ബഗാന് ലയിച്ച്, എടികെ മോഹന്‍ ബഗാന് ടീമായത്. ഈ സീസണ് മുതല്‍ ഐഎസ്എല്‍ ക്ലബുകള്‍ക്ക് അവരുടെ റാങ്കുകളില്‍ കുറഞ്ഞത് ഒരു എഎഫ്സി(ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫഡറേഷന്‍ കീഴിലുളള രാജ്യങ്ങളുടെ പൗരത്വമുള്ള കളിക്കാരന്) കളിക്കാരനെങ്കിലും ഉണ്ടായിരിക്കണമെന്ന് നിര്‍ബന്ധമാക്കി.






