
ആംസ്റ്റര്‍ഡാം: പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ സംബന്ധിച്ച ഗവേഷണത്തിനിടെ മനുഷ്യ ശരീരത്തില്‍ പുതിയ ഒരു അവയവം കൂടി കണ്ടെത്തിയതായി ഗവേഷകര്‍. മൂക്കിനു പിന്നിലായുള്ള ഭാഗത്ത് വളരെ ചെറിയ ഉമിനീര് ഗ്രന്ഥികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് ശാസ്ത്രലോകം കരുതിയിരുന്നത്.
എന്നാല്‍ പ്രോസ്ട്രേറ്റ് ക്യാന്‍സര്‍ കോശങ്ങള്‍ കണ്ടെത്താനുള്ള പരിശോധനയിക്കിടെ പുതിയ ഉമീനീര് ഗ്രന്ഥികള്‍ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. നെതര്‍ലന്‍ഡ്സ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരുടേതാണ് പുതിയ കണ്ടെത്തല്‍.
പി.എസ്.എം.എ പി.എ.ഇ സി.ടി പരിശോധനയിലാണ് 1.5 ഇഞ്ചോളം വലുപ്പമുള്ള പുതിയ സെറ്റ് ഗ്രന്ഥികള്‍ കണ്ടെത്തിയത്.
പുതുതായി കണ്ടെത്തിയ ഉമിനീര് ഗന്ധികളുടെ സ്ഥാനം മൂക്കിനു പിന്‍വശത്തായാണ്. മൂക്കിനും വായയ്ക്കും പിന്നിലായുള്ള തൊണ്ടയുടെ ഭാഗം നനയ്ക്കാനുള്ള ഉമിനീര് ഉത്പാദിപ്പിക്കുകയാണ് ഇവയുടെ ഉപയോഗമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. റേഡിയോതെറാപ്പി ആന്റ് ഓങ്കോളജി ജേണലിലാണ് പുതിയ പഠനം പ്രസിദ്ധീകരിച്ചത്.
ട്യൂബേറിയല്‍ ഉമിനീര് ഗ്രന്ഥികള്‍ എന്നാണ് പുതുതായി കണ്ടെത്തിയ ഗ്രന്ഥികള്‍ക്ക് പേരിട്ടിരിക്കുന്നത്. ടോറസ് ടൂബേറിയസ് എന്ന ഭാഗത്ത് സ്ഥിതി ചെയ്യുന്നതുകൊണ്ടാണ് ഇവയ്ക്ക് ഈ പേര്.






