
ദുബായ്: രാജസ്ഥാനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് ടോസ്. ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് നായകന് ഡേവിഡ് വാര്‍ണര്‍ രാജസ്ഥാന് റോയല്‍സിനെ ബാറ്റിങ്ങിനയച്ചു.
ഒരു ഓവര്‍ പിന്നിടുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ മൂന്ന് റണ്‍സെന്ന നിലയിലാണ് ഹൈദരാബാദ്. രണ്ട് റണ്‍സുമായി റോബിന് ഉത്തപ്പയും ഒരു റണ്‍സുമായി ബെന്‍ സ്റ്റോക്സുമാണ് ക്രീസില്‍.
പരിക്കേറ്റ കെയ്ന്‍ വില്യംസണു പകരം ജേസണ്‍ ഹോള്‍ഡര്‍ ഹൈദരാബാദ് നിരയില്‍ ഇടംപിടിച്ചു. ബേസില്‍ തമ്പിക്കു പകരം നദീമും ടീമില്‍ ഇടംനേടി. മാറ്റങ്ങളില്ലാതെയാണ് സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് ഇറങ്ങുന്നത്.





