
ചെന്നൈ : കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും രാഷ്ട്രീയത്തിലേയ്ക്ക് ഇല്ലെന്നും പ്രതികരിച്ച് ഹാസ്യ താരം വടിവേലു. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് ദേശീയ വക്താവ് ഖുഷ്ബു പാര്‍ട്ടി വിട്ടു ബിജെപിയില്‍ ചേര്‍ന്നതോടെ വടിവേലു ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമായിരുന്നു.
കൂടുതല്‍ താരങ്ങളെ പാര്‍ട്ടിയിലെത്തിക്കാന്‍ ചര്‍ച്ച നടക്കുന്നതായും ബിജെപി വൃത്തങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണു വിശദീകരണവുമായി വടിവേലു രംഗത്തെത്തിയത്.






