
ജിയോണീ പുതിയ ബജറ്റ് സ്മാർട്ടഫോണായ F8 നിയോ വില്പനക്കെത്തിച്ചു. പുത്തൻ സ്മാർട്ട്ഫോണിന് 5,499 രൂപയാണ് വില. ജിയോണീ F8 നിയോ കറുപ്പ്, നീല, ചുവപ്പ് എന്നിങ്ങനെ 3 നിറങ്ങളിൽ വാങ്ങാം. ഓഫ്ലൈൻ സ്റ്റോറുകൾ വഴിയാണ് വില്പന എന്നാണ് റിപ്പോർട്ട്.
ജിയോണീ F8 നിയോയ്ക്ക് 1440x720 പിക്സൽ സ്ക്രീൻ റസലൂഷനുള്ള 5.4 ഇഞ്ച് എച്ച്ഡി + എൽസിഡി ഡിസ്പ്ലേയാണ് ഉള്ളത്. ആൻഡ്രോയിഡ് 10 ആണ് ജിയോണീ F8 നിയോയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം.ഒക്ട-കോർ യൂനിസെക് SC9863 SoC പ്രൊസസ്സറും 2 ജിബി റാമുമാണ് ജിയോണീ F8 നിയോയ്ക്ക്. 32 ജിബി ഇന്റേണൽ സ്റ്റോറേജ് മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെയാക്കി ഉയർത്താം. 10W ചാർജിങ് സപ്പോട്ട് ചെയ്യുന്ന 3,000mAh ബാറ്ററിയാണ് ഫോണിന്. എൽഇഡി ഫ്ലാഷിനൊപ്പം 8 മെഗാപിക്സൽ പിൻ ക്യാമെറായാണ് ജിയോണീ F8 നിയോയ്ക്ക്. എൽഇഡി ഫ്ലാഷോടുള്ള 5 മെഗാപിക്സൽ സെൽഫി ക്യാമെറയും ഉണ്ട്.
ഈ വർഷം അഗസ്റ്റിലാണ് ജിയോണീ പുത്തൻ സ്മാർട്ട്ഫോൺ മാക്സ് അവതരിപ്പിച്ചത്. 2 ജിബി റാമും, 32 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള ജിയോണീ മാക്സിന് 5,999 രൂപയാണ് വില. 5,000mAh ബാറ്ററി റിവേഴ്സ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതാണ്. 6.1 ഇഞ്ച് എച്ച്ഡി+ (720x1,560 പിക്സൽ) ഡിസ്പ്ലേയ്ക്ക് 2.5D കർവ്ഡ് ഗ്ലാസ് സ്ക്രീൻ പ്രൊട്ടക്ഷനുണ്ട്. കറുപ്പ്, ചുവപ്പ്, റോയൽ ബ്ലൂ എന്നിങ്ങനെ 3 നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ഡ്യുവൽ സിം (നാനോ) ഫോണായ ജിയോണി മാക്സ് ആൻഡ്രോയിഡ് 10 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.






