
അലബാമ: അമേരിക്കയിലെ അലബാമയില്‍ നേവിയുടെ വിമാനം തകര്‍ന്ന് വീണ് രണ്ട് പൈലറ്റുമാര്‍ മരിച്ചു. രണ്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് ജനവാസ കേന്ദ്രത്തിനു സമീപം തകര്‍ന്നുവീണത്.
പ്രദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു അപകടം. ടി-6ബി ടെക്‌സാന്‍ 2 എയര്‍ക്രാഫ്റ്റ് ആണ് അലബാമയിലെ ഫൊലേയില്‍ തകര്‍ന്നുവീണത്.
അപകടത്തില്‍ ഒരു വീടിനും നിരവധി കാറുകള്‍ക്കും തീപിടിച്ചുവെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രദേശവാസികള്‍ക്ക് അപകടം സംഭവിച്ചതായി അറിവില്ലെന്നാണ് നേവിയുടെ നിലപാട്. അന്വേഷണം പുരോഗമിക്കുകയാണ്. അധികൃതരോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും നേവി വ്യക്തമക്കി.







Comments