കൊച്ചി : നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശീതകാല വിമാന സമയക്രമം നാളെ മുതല്‍ ആരംഭിക്കും. മാര്‍ച്ച് 27 വരെയാണ് ആഭ്യന്തര ശീതകാല സര്‍വീസിന്റെ കാലാവധി. വിമാനക്കമ്പനികള്‍ കൂടുതല്‍ സീറ്റുകളിലേക്ക് ബുക്കിംഗും തുടങ്ങി.
അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ നിലവിലുള്ള രീതിയിൽ തുടരും. അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കണ്ണൂര്‍, മുംബയ്, മൈസൂര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് നേരിട്ട് സര്‍വീസുകളുണ്ട്.
ഗള്‍ഫ്, ലണ്ടന്‍, മാലി, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കാണ് കൊച്ചിയില്‍ നിന്ന് സര്‍വീസുകള്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് യാത്രക്കാര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സിയാല്‍ വ്യക്തമാക്കി.






