
ജിയോ ഫോണിന് വേണ്ടി പുതിയ ക്രിക്കറ്റ് ആപ്ലിക്കേഷന്‍ റിലയന്‍സ് ജിയോ പുറത്തിറക്കി. 'വണ്‍ സറ്റോപ്പ് ക്രിക്കറ്റ് ഡെസ്റ്റിനേഷന്‍' എന്നാണ് ഈ പുതിയ ആപ്ലിക്കേഷനെ കമ്പനി വിശേഷിപ്പിക്കുന്നത്. ഈ ആപ്ലിക്കേഷനില്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാണെന്നാണ് റിപ്പോർട്ട്.
ഡ്രീം 11 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2020 സീസണ് ഫൈനല്‍ മത്സരങ്ങളിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ജിയോ പുതിയ ആപ്ലിക്കേഷനുമായി എത്തിയിരിക്കുന്നത്. ഹിന്ദി, ബംഗ്ലാ, മറാത്തി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഗുജറാത്തി, ഇംഗ്ലീഷ് എന്നിങ്ങനെ ഒമ്പത് ഭാഷകള്‍ ജിയോഫോണില്‍ ലഭിക്കും. ക്രിക്കറ്റ് വാര്‍ത്തകള്‍, ലൈവ് സ്കോര്‍, മാച്ച് അപ്ഡേറ്റുകള്, വീഡിയോകള്‍ ഉള്‍പ്പടെയുള്ളവ ആപ്ലിക്കേഷനില്‍ ലഭിക്കും.
പ്ലേ എലോങ് എന്ന പേരില്‍ ഒരു കളിയും ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ, സ്പെഷ്യല്‍ ക്വിസുകളും ദിവസേനയുള്ള സമ്മാനങ്ങളും ഉപയോക്താക്കള്‍ക്കായി നൽകുന്നു. ഇതിലൂടെ 10,000 രൂപ വരെയുള്ള റിലയന്‍സ് വൗച്ചറുകള്‍ സ്വന്തമാക്കാനും ഒരു വര്‍ഷത്തെ ജിയോ റീച്ചാര്‍ജും ജിയോ ക്രിക്കറ്റ് പ്ലാൻ സ്വന്തമാക്കാനും അവസരം ലഭിക്കും. പ്രതിവാര സമ്മാനമെന്ന നിലയില്‍ ഒരു ടിവിഎസ് സ്പോര്‍ട് ബൈക്ക് ജിയോ നൽകുമെന്നാണ് സൂചന. 50,000 രൂപ വരെയുള്ള ബമ്പര്‍ സമ്മാനം നേടാനും അവസരമുണ്ട്.






