
മുംബൈ: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്നാവിസിന് കോവിഡ് 19 സ്ഥിരീകരിച്ചു. രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഫഡ്നാവിസ് ഐസലേഷനില്‍ പ്രവേശിച്ചു. കോവിഡ് ബാധിതനായ വിവരം ഫഡ്നാവിസ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.
ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രചാരണ ചുമതല ഫഡ്നാവിസിനാണ് നല്‍കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ഫഡ്നാവിസ് ബീഹാറില്‍ സജീവമായിരുന്നു. എല്ലാ ദിവസവും വിശ്രമമില്ലാതെ ജോലി ചെയ്തുവരികയായിരുന്നു. ഇപ്പോള്‍ ഞാന്‍ അല്‍പ്പം വിശ്രമിക്കണമെന്നാണ് ദൈവത്തിന്‍െ്റ തീരുമാനമെന്നും ഫഡ്നാവിസ് ട്വീറ്റ് ചെയ്തു.
തുടര്‍ന്ന് കോവിഡ് ബാധിതനാണെന്ന വിവരം വെളിപ്പെടുത്തിയ അദ്ദേഹം താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ട്വീറ്റ് ചെയ്തു.






