
തിരുവനന്തപുരം: പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ബി.ടെക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി.വെള്ളിയാഴ്ച നടത്തിയ പരീക്ഷയില്‍ അഞ്ച് കോളേജുകളില്‍ ക്രമക്കേട് നടന്നതായാണ് കണ്ടെത്തിയത്.
ബി.ടെക് മൂന്നാം സെമസ്റ്റര്‍ സപ്ലിമെന്ററി പരീഷയിലാണ് ക്രമക്കേട് നടന്നത്.പരീക്ഷ ഹാളില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നാണ് കോപ്പിയടി നടത്തിയതെന്നാണ് കണ്ടെത്തിയത്.
കണക്ക് വിഷയത്തിന്റെ സപ്ലിമെന്ററി പരീക്ഷയായിരുന്നു വെള്ളിയാഴ്ച നടന്നത്.വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഉത്തരങ്ങള്‍ കൈമാറിയത്.കോവിഡ് മാനദണ്ഡങ്ങള്‍ നിലനില്്കുന്നതിനാല് ഇന്‍വിജിലേറ്റര്‍മാര്‍ ശാരീരിക അകലം പാലിച്ചത് മറയാക്കിയാണ് ക്രമക്കേട് നടന്നതെന്നാണ് വിവരം.ഗ്ഗ






