
ഒരു കൂട്ടം യുവ താരങ്ങള്‍ ഒന്നിക്കുന്ന ചിരി എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത്. ട്രെയിലര്‍ ഇതിനോടകം സോഷ്യല്‍ മീഡയയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു. സുഹൃത്തിന്റെ കല്യാണത്തിന് ക്ഷണിക്കാതെ പ്രശ്നക്കാരനായ സഹപാഠി എത്തുമ്പോൾ ഉണ്ടാകുന്ന രസകരമായ സംഭവങ്ങളാണു ചിരി എന്ന ചിത്രത്തിൽ ദൃശ്യവത്ക്കരിക്കുന്നത്.
ഡ്രീം ബോക്സ് പ്രൊഡക്ഷൻ ഹൗസിന്റെ ബാനറിൽ മുരളി ഹരിതം,ഹരീഷ് കൃഷ്ണ നിർമ്മിച്ച് ജോസഫും, പി കൃഷ്ണയും ചേർന്ന് കഥയെഴുതി സംവിധാനം നിർവ്വഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ദേവദാസാണ്.
നടൻ ഷൈൻ ടൊം ചാക്കോയുടെ അനുജൻ ജോ ജോൺ ചാ ക്കോ, അനീഷ് ഗോപാൽ, കെവിൻ എന്നിവർ പ്രധാന കഥാപത്രങ്ങളായെത്തുന്ന ഈ ചിത്രത്തിൽ ശ്രീജിത്ത് രവി,സുനിൽ സുഗദ,ഹരികൃഷ്ണൻ ,രാജേഷ് പറവൂർ,വിശാൽ, ഹരീഷ് പേങ്ങ,മേഘ,ജയശ്രീ,സനൂജ,അനുപ്രഭ,ഷൈനി എന്നിവരും അഭിനയിക്കുന്നു.






