
രണ്ടാമതും ഹൃദയ ശസ്ത്രക്രിയ്ക്ക് ശേഷം തന്റെ ആരോഗ്യം സുഖം പ്രാപിച്ച് വരികയാണെന്ന് ഹോളിവുഡ് താരം അർണോൾഡ് ഷ്വാർസ്നെഗർ. അർണോൾഡ് തന്നെയാണ് തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടത്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ചികിത്സയിലിരുന്ന ക്ലീവ്ലാൻഡ് ക്ലിനിക്കിലെ സ്റ്റാഫുകൾക്ക് നന്ദി പറഞ്ഞു കൊണ്ട് പങ്കുവച്ച കുറിപ്പിലാണ് താരം തന്റെ ആരോഗ്യത്തെ കുറിച്ച് ആരാധകരെ അറിയിച്ചത്. 97 ലാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അർണോൾഡിന് പൾമോണറി വാൽവ് ഘടിപ്പിക്കേണ്ടി വരുന്നത്. 2018 ൽ ഇത് വീണ്ടും മാറ്റി ഘടിപ്പിച്ചിരുന്നു.
84 ൽ പുറത്തിറങ്ങിയ ദി ടെർമിനേറ്റർ എന്ന ചിത്രത്തിലൂടെയാണ് അർണോൾഡ് പ്രശസ്തിയിലേക്ക് ഉയരുന്നചത്. ചിത്രത്തിന്റെ മറ്റു ഭാ ഗങ്ങളിലും കേന്ദ്ര കഥാപാത്രമായത് അർണോൾഡാണ്. ആറ് സിനിമകളിലൂടെ 35 വർഷം പിന്നിട്ട ടെർമിനേറ്റർ ഫ്രാഞ്ചൈസി ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ആവേശമാണ്. ടെർമിനേറ്റർ ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രം 'ടെർമിനേറ്റർ: ഡാർക്ക് ഫേറ്റ്' കഴിഞ്ഞ വർഷമാണ് പുറത്തിറങ്ങിയത്.






