
ദുബായ്: ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ ബാറ്റിങ്ങിന്. ടോസ് നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുക്കുകയായിരുന്നു. ആറ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സെന്ന നിലയിലാണ് ബാംഗ്ലൂര്‍. വിരാട് കോഹ്‌ലി( അഞ്ച് ), എബി ഡിവില്ലിയേഴ്‌സ്(ഒന്ന്) എന്നിവരാണ് ക്രീസില്‍.
ദേവദത്ത് പടിക്കല്‍(21 പന്തില്‍ 22 റണ്‍സ്), ആരോണ്‍ ഫിഞ്ച്(11 പന്തില്‍ 15 റണ്‍സ്) എന്നിവരുടെ വിക്കറ്റാണ് ആര്‍സിബിക്ക് നഷ്ടമായത്.മിച്ചല്‍ സാന്റനര്‍, സാം കറന്‍ എന്നിവരാണ് ആര്‍സിബിയുടെ ഓപ്പണര്‍മാരെ പറിച്ചത്.
ആര്‍സിബിയില്‍ ഉദാനയ്ക്ക് പകരം മോയിന്‍ അലി ഇന്നിറങ്ങും. ചെന്നൈ ടീമില്‍ രണട് മാറ്റങ്ങളാണുള്ളത്. ശ്രദ്ധൂല്‍ താക്കൂര്‍, ജോഷ് ഹെയ്‌സല്‍വുഡ് എന്നിവര്‍ക്ക് പകരം മിച്ചല്‍ സാന്റ്‌നര്‍, മോനു സിങ് എന്നിവര്‍ കളിക്കും. പച്ച ജേഴ്‌സി അണിഞ്ഞാണ് ഇന്ന് ആര്‍സിബി കളത്തിലിറങ്ങുന്നത്. പ്ലേ ഓഫ് യോഗ്യത; തേടി വിരാടും സംഘവും ഇറങ്ങുമ്പോള്‍, അവസാന മത്സരങ്ങള്‍ ജയിച്ച് തിരികെ മടങ്ങാനാണ് ധോണിയുടെയും സംഘത്തിന്റെയും ശ്രമം. ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതയകള്‍ എല്ലാം അവസാനി്ച്ചു. നിലവില്‍ 10 കളികളില്‍ നിന്ന് ഏഴു വിജയവുമായി ബാംഗ്ലൂര്‍ ആണ് ഒന്നാമത്. 11 മത്സരങ്ങളില്‍ നിന്ന് മൂന്നു ജയങ്ങള്‍ മാത്രമുള്ള ചെന്നൈ അവസാന സ്ഥാനത്താണ്.






