
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ) ഗവര്‍ണര്‍ ശക്തികാന്ത ദാസിന് കോവിഡ് സ്ഥിരീകരിച്ചു. അദേഹം തന്നെ ട്വിറ്ററിലൂടെയാണ് രോഗവിവരം വെളിപ്പെടുത്തിയത്. തനിക്ക് രോഗലക്ഷണങ്ങളില്ലെന്നും നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും അദേഹം വ്യക്തമാക്കിയിട്ടുണ്ട്.
റിസര്‍വ് ബാങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ നിലയില്‍ തന്നെ മുന്നോട്ടുപോകുമെന്നും, ഡെപ്യൂട്ടി ഗവര്‍ണര്‍മാരുടെയും മറ്റ് ഉദ്യോഗസ്ഥരുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും അദേഹം അറിയിച്ചു.
ഐസോലേഷനില്‍ കഴിഞ്ഞുകൊണ്ട് ജോലികള്‍ ചെയ്യുമെന്നും അദേഹം ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.






