സൂര്യ പ്രധാന കഥാപാത്രമായി എത്തുന്ന 'സൂരറൈ പോട്രു'വിന്റെ ട്രെയിലർ പുറത്തിറങ്ങി. സുധ കൊങ്കരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എയർ ഡെക്കാൻ സ്ഥാപകനായ ക്യാപ്റ്റൻ ജി. ആർ. ഗോപിനാഥിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മലയാളി നടി അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. ഉർവ്വശി, മോഹൻ റാവു, പരേഷ് റാവൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആമസോണ്‍ പ്രൈമിലൂടെ ഒക്ടോബര്‍ 30-നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് പിന്നീട് നവംബർ 12 ലേക്ക് റിലീസ് മാറ്റി വയ്ക്കുകയായിരുന്നു.
സൂര്യയുടെ മുപ്പത്തിയെട്ടാമത് ചിത്രമാണ് സൂരറൈ പോട്രു. സൂര്യയുടെ ഉടമസ്ഥതയിലുള്ള 2 ഡി എന്റർടെെൻമെന്റ്സും രാജ്സേക്കർ കർപുരസുന്ദരപാണ്ഡിയൻ, ഗുനീത് മോംഗ, ആലിഫ് സുർട്ടി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെ 200-ലേറെ രാജ്യങ്ങളിലെ ആമസോൺ പ്രൈം അംഗങ്ങള്‍ക്ക് നവംബർ 12 മുതൽ തമിഴിലും അതുപോലെ തെലുങ്ക്, കന്നഡ, മലയാളം (മൂന്ന് ഭാഷകളിൽ ഡബ് ചെയ്ത) ഭാഷകളിലും ചിത്രം കാണാം.
"സൂരറൈ പൊട്രു തന്നെ സംബന്ധിച്ചിടത്തോളം വളരെ സവിശേഷമായ ഒരു സിനിമയാണ്, ഒപ്പം തന്റെ ഹൃദയത്തോട് വളരെ അടുപ്പമുള്ളതുമാണ്. നിങ്ങൾ നിങ്ങളിൽ സത്യസന്ധരും ചുമതലകളിൽ സമർപ്പിതരുമാണെങ്കിൽ നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരുന്നതിൽ നിന്ന് ഈ ലോകത്തിലെ ഒന്നിനും നിങ്ങളെ തടയാൻ കഴിയില്ല എന്ന സന്ദേശം ഈ സിനിമയിലൂടെ പുറത്തു കൊണ്ടുവരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. പ്രേക്ഷകർ അവരുടെ അചഞ്ചലമായ പിന്തുണ ഞങ്ങളിൽ വർഷിക്കുന്നത് തുടരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു " - സൂര്യ പറഞ്ഞു.

Comments