
ന്യൂഡല്ഹി: റിപ്പബ്ലിക് ടി.വിയുടെ റേറ്റിംഗ് തട്ടിപ്പില് നിലപാട് വ്യക്തമാക്കി എഡിറ്റേഴ്സ് ഗില്ഡ്. റേറ്റിംഗ് തട്ടിപ്പില് നടത്തുന്ന അന്വേഷണം മാധ്യമ സ്വാതന്ത്ര്യം തടയുന്നതിനുള്ള ഉപാധിയായി ഉപയോഗിക്കരുതെന്ന് എഡിറ്റേഴ്സ് ഗില്ഡ് വാര്ത്താക്കുറിപ്പില് ആവശ്യപ്പെട്ടു. നിലവിലെ അന്വേഷണം റേറ്റിംഗ് കണക്കുകളില് സുതാര്യത കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും എഡിറ്റേഴ്സ് ഗില്ഡ് കൂട്ടിച്ചേര്ത്തു.
റേറ്റിംഗ് തട്ടിപ്പ് നടത്തിയ റിപ്പബ്ലിക് ടി.വിയെ എഡിറ്റേഴ്സ് ഗില്ഡ് വിമര്ശിച്ചു. തട്ടിപ്പിന്റെ ഉത്തരവാദിത്തം റിപ്പബ്ലിക് ടി.വിക്കാണ്. അതിന്റെ പേരില് മാധ്യമപ്രവര്ത്തകരെ കേസില് ഇരയാക്കരുതെന്നും എഡിറ്റേഴ്സ് ഗില്ഡ് ആവശ്യപ്പെട്ടു. റിപ്പബ്ലിക് ടി.വി ഉത്തരവാദിത്തത്തോടെ പ്രവര്ത്തിക്കേണ്ട സമയം അതിക്രമിച്ചു. അവര് മാധ്യമസ്ഥാപനങ്ങളുടെ വിശ്വാസ്യതയെ തന്നെ തകര്ക്കുന്ന പ്രവര്ത്തനമാണ് നടത്തുന്നതെന്നും എഡിറ്റേഴ്സ് ഗില്ഡ് കൂട്ടിച്ചേര്ത്തു.
റേറ്റിംഗ് തട്ടിപ്പ് കണ്ടെത്തിയതിനെ തുടര്ന്ന് റിപ്പബ്ലിക് ടി.വിക്കെതിരെ ഒന്നിലധികം കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇവയില് ചില കേസുകളില് റിപ്പബ്ലിക് ടി.വിയിലെ മാധ്യമപ്രവര്ത്തകരും പ്രതികളാണ്. ഈ പശ്ചാത്തലത്തിലാണ് എഡിറ്റേഴ്സ് ഗില്ഡിന്റെ പ്രസ്താവന.







Comments