
ഷാര്‍ജ: പ്ലേ ഓഫ് സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ വിജയം തേടി പഞ്ചാബ് സൂപ്പര്‍ കിങ്സും കൊല്ക്ക നൈറ്റ് റൈഡേഴ്സും നേര്‍ക്കുനേര്‍. ടോസ് നേടിയ പഞ്ചാബ് കൊല്‍ക്കത്തയെ ആദ്യ ബാറ്റിങ്ങിനയച്ചു.കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇന്ന് ഷാര്‍ജയില്‍ ഇറങ്ങുന്നത്.
ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ഗോള്‍ഡന്‍ ഡക്കില്‍ നിതീഷ് റാണയാണ് പുറത്തായത്. മത്സരത്തില്‍ ഓപ്പണ്‍ ചെയ്ത ശന് മാക്സ്വെല്ലിനാണ് വിക്കറ്റ്. രണ്ട് റണ്‍സുമായി ശുഭ്മാന്‍ ഗില്ലും ഏഴു റണ്‍സുമായി രാഹുല്‍ ത്രിപതിയുമാണ് ക്രീസില്‍.
നിലവില്‍ 11 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയങ്ങളുമായി 10 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് പഞ്ചാബ്. 11 മത്സരങ്ങളില്‍ നിന്ന് ആറു ജയവുമായി 12 പോയിന്റോടെ നാലാം സ്ഥാനത്താണ് കൊല്‍ക്കത്ത. എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ പഞ്ചാബിനു പിന്നിലാണ് കൊല്‍ക്കത്ത.






